Tuesday 14 July 2015

ക്രിക്കറ്റ്‌  ഇന്ത്യക്കാരന്റെ മനസിൽ അടിയുറച്ച  ഒരു അലസ വികാരമാണ് .മറ്റ് രാജ്യങ്ങളിൽ കിട്ടാത്ത .അതങ്ങനെ  തന്നെ നില നിർത്താൻ അണിയറയിൽ ഒരു പാട് നാടകങ്ങളും .ക്രിസ് കെയ്ൻസിന് (200 ഇൽ കൂടുതൽ ഏകദിനങ്ങൾ കളിച്ച )ആൾക്ക് TRUCK  ഓടിച്ചു കഴിയേണ്ട ഗതികേട് ഇവിടെ ഇന്ത്യയിൽ റിസർവ്  ടീമിൽ ഉണ്ടായിരുന്ന ആൾക്ക് പോലും ഇല്ല .വെസ്റ്റ് ഇന്ടീസിനു സാലറി കൊടുക്കാൻ പോലും തയ്യാറായ നമ്മുടെ മിടുക്കരായ കാരണവന്മാർ  അവരുടെ ഉദ്ദേശം ഇവിടെ ക്രിക്കറ്റ് നില നിർത്തുക എന്നുള്ളത് മാത്രമാണ് .

       IPL എന്നത് ഒരു ബിസിനസ്‌ രൂപമാണ്‌ .അതിൽ കാശ് മുടക്കുന്നവർ charity അല്ല ഉദ്ദേശിക്കുന്നത് .മുതൽ മുടക്ക് ഏതു വിധേനയും തിരിച്ചു പിടിക്കുക എന്നുള്ള നെറികെട്ട ബിസിനസ്‌ സൂത്രം ഇവിടെ ഒത്തു കളിയുടെ രൂപത്തിലാണെന്ന് മാത്രം.നേരത്തെ തിരക്കഥ തയ്യാറാക്കിയ ഒരു സിനിമ പോലെ കളികൾ മാറുമ്പോൾ നാം പ്രേക്ഷകർ തീരുമാനിക്കണം ഇതിനെ വളർത്തണോ തളർത്തണോ എന്നത്.ഒരു ജനതയെ മൊത്തം ഒരു ടെലിവിഷൻ പെട്ടിക്കു മുന്നിൽ മണിക്കൂറുകളോളം അലസരാക്കി പിടിച്ചിരുത്തിയ ആ കാലഘട്ടത്തിനു ഇത് മൂലം ചെറിയ മാറ്റം ഉണ്ടാവട്ടെ .